Latest NewsIndia

മന്ത്രിയുടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: വാഹനാപകടത്തില്‍ ആന്ധ്രാപ്രദേശ് മന്ത്രി പി നാരായണയുടെ മകന്‍ നിഷിദ് നാരായണ(22)യും സുഹൃത്തും മരിച്ചു. ഹൈദരാബാദിന്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

ഇരുവരും സഞ്ചരിച്ച കാര്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ജൂബിലി ഹില്‍സില്‍ വച്ചാണ് അപകടത്തില്‍പെട്ടത്. കനത്തമഴയില്‍ കുഴിയില്‍ വീണ വാഹനം പിന്നീട് നിയന്ത്രണം തെറ്റി മെട്രോയുടെ തൂണില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button